പയ്യോളി: ഹൃദയാഘാതത്തെ തുടർന്ന്
കീഴൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ചു. കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് (35) ആണ് മരിച്ചത്.
ബഹ്‌റൈനിലെ ഡൂബ്ലി
താമസസ്ഥലത്ത് വച്ച് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതായാണ് ലഭിക്കുന്ന വിവരം. സൽമാനിയ മെഡിക്കൽ സെൻററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കുടുംബം സന്ദർശകവിസയിൽ ബഹ്റൈനിലുണ്ട്.
ഭാര്യ: അംജത.
മക്കൾ: സെറ, ഇസിൻ.
തുറശ്ശേരിക്കടവിലെ അബ്ദുറഹ്‌മാൻ്റെയും പരേതയായ ആമിനയുടെയും മകനാണ്.