പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്.വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കുഞ്ഞിന്റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിന്റെ ഗൃഹപ്രവേശമായിരുന്നു. ലിജോ ജോയ്, ലീന ഉമ്മൻ ദമ്പതികളുടെ മകനാണ് ജോർജ് സഖറിയ.