ഫറോക്ക്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. വിദ്യാർഥിനിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ പയ്യാനക്കൽ കപ്പക്കൽ സ്വദേശി പണ്ടാരത്തുംവളപ്പ് വീട്ടിൽ സിദ്ദിഖി(21)നെയാണ് നല്ലളം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്‌തത്.2024 ഡിസംബറിൽ അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടിൽവെച്ച് ലൈംഗികാതിക്രമംനടത്തിയെന്നാണ് കേസ്. നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമിത്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. എസ്ഐ രതീഷ്, സീനിയർ സിപിഒമാരായ ശ്രീരാജ്, സുബീഷ്, സിപിഒ ധന്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.