കൊച്ചി: വീണ്ടും കുത്തനെ ഇടിഞ്ഞ് സ്വർണവില. രാവിലെ പവന് ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞ് 71,040 രൂപയായതിന് പിന്നാലെ ഉച്ചയോടെ വീണ്ടും സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 1040 രൂപയുടെ വ്യത്യാസത്തിൽ പവന് 70,000 രൂപയായി.
രണ്ട് തവണയായി പവന് 2360 രൂപയാണ് ഒറ്റദിവസം കുറഞ്ഞത്. ഒറ്റ ദിവസം ഇത്രയേറെ കുറയുന്നത് സ്വർണ വിപണിയുടെ ചരിത്രത്തിൽ അപൂർവമാണ്. യു. എസും ചൈനയും തീരുവ യുദ്ധത്തിൽ താൽക്കാലികമായി പിൻമാറ്റം പ്രഖ്യാപിച്ചതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം.
യു.എസ് സാധനങ്ങളുടെ തീരുവ 90 ദിവസത്തേക്ക് 125ശതമാനത്തിൽ നിന്ന് 10 ശതമാനം ആയി കുറക്കാൻ ചൈന തീരുമാനിച്ചിരുന്നു. ചൈനീസ് സാധനങ്ങളുടെ തീരുവ 90 ദിവസത്തേക്ക് 145 ശതമാനത്തി ൽ നിന്ന് 30 ശതമാനമായി കുറക്കാനും യു.എസും തീരുമാനിച്ചിരുന്നു