ഈങ്ങാപ്പുഴ : ഈ വർഷത്തെ (2024-25) എസ് എസ് എൽ സി പരീക്ഷയിൽ താമരശ്ശേരി സബ്ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും മുഴുവൻ വിദ്യാർത്ഥികളും മികച്ച വിജയം
കരസ്ഥമാക്കി നൂറുശതമാനത്തോടെ വൻ വിജയം നേടുകയും ചെയ്ത സ്കൂളായി മാറിയിരിക്കുകയാണ് ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂൾ. 333 വിദ്യാർത്ഥികളാണ് ഇത്തവണ SSLC പരീക്ഷ എഴുതിയത്. അതിൽ പതിനഞ്ച് വിദ്യാർത്ഥികൾ ഫുൾ എപ്ലസ് ഉം ഒൻപത് വിദ്യാർത്ഥികൾ 9 എപ്ലസ് ഉം ഒൻപത് വിദ്യാർത്ഥികൾ 8 എപ്ലസ് ഉം നേടി ഉന്നത വിജയം കരസ്ഥമാക്കി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പി ടി എ കമ്മിറ്റിയും എല്ലാം ഒത്തൊരുമിച്ചു നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് വർഷങ്ങൾക്ക് ശേഷം നൂറുമേനി വിജയത്തിളക്കം നേടാൻ സാധിച്ചതെന്ന് ഹെഡ്മാസ്റ്റർ തോമസ് അബ്രഹാം വിജയാഘോഷ വേളയിൽ പറഞ്ഞു. നൂറുശതമാനം നേടിയ സ്കൂളിനെയും വിദ്യാർത്ഥികളെയും സ്കൂൾ മാനേജർ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും സ്കൂൾ കോർഡിനേറ്റർ റവ. ഫാ. ബേബി ജോണും പി ടി എ പ്രസിഡന്റ് ഫാ. ഗീവർഗീസ് ജോർജും സീനിയർ അസിസ്റ്റന്റ് സജി ജോൺ, സ്റ്റാഫ് സെക്രട്ടറി അനീഷ് സി ജോർജ് എന്നിവരും അഭിനന്ദിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ മധുര വിതരണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ വീടുകളിൽ അധ്യാപകർ മധുരവുമായി പോവുകയും സന്തോഷത്തിൽ പങ്കെടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു.