പുതുപ്പാടി: പുതുപ്പാടി മേഖലയിലെ സമസ്ത പ്രവർത്തകരുടെ ഒരു ആസ്ഥാന മന്ദിരമായ ഇസ്ലാമിക് സെൻറർ 15-05-25 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവ്വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രാത്രി 7 മണിക്ക് ശംസുൽ ഉലമ നഗറിൽ വെച്ച് നൗഷാദ് ബാഖവിയുടെ പ്രഭാഷണവും നടത്തപ്പെടുന്നു. എസ്.കെ.ഏസ്.എസ്.എഫ് ഓഫീസ്. സഹചാരി പാലിയേറ്റീവ് ഓഫീസ്, സി.ഡി..പി. സെന്റർ, ഹദീസ് പഠന ക്ലാസ്സ്, കോൺഫറൻസ് ഹാൾ തുടങ്ങി ബഹുമുഖ പദ്ധതികൾ നടപ്പിലാക്കാനുള്ള കേന്ദ്രമായാണ് ഇസ്ലാമിക് സെന്ററിനെ അണിയിച്ചൊരുക്കുന്നത്.