താമരശ്ശേരി: ചുരത്തിൽ ഇന്നലെ രാത്രി തുടങ്ങിയ ഗതാഗത തടസം ഇപ്പോഴും രൂക്ഷമായി തുടർന്ന് കൊണ്ടിരിക്കുന്നു.
അടിവാരത്തു നിന്നും ചുരം കയറി ലക്കിടി എത്താൻ ഏകദേശം 2 മുതൽ 3 മണിക്കൂർ വരെ അധികസമയം എടുക്കുന്നുണ്ട്.
താമരശ്ശേരി ചുരം വഴി അത്യാവശ്യമല്ലാത്ത യാത്രകൾ ഉണ്ടെങ്കിൽ ഒഴിവാക്കുന്നത് ഉചിതം.
ചുരത്തിൽ നിലവിൽ അഞ്ച്-ആറ് വളവിന്റെ ഇടയിൽ റോഡിന്റെ വശത്തേക്ക് തടി ലോറി മറിഞ്ഞു കിടക്കുന്നുണ്ട്. അവിടെ വൺവെ ആയിട്ടാണ് വാഹനങ്ങൾ കടന്ന് പോവുന്നത്.
ക്രെയിൻ ഉപയോഗിച്ച് തടികൾ മാറ്റി ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല.