വയനാട്: കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വയനാട് ജില്ലയിലെ പാമ്പ്ര ഓർക്കടവ് സ്വദേശി പുനത്തിൽ പ്രേമകുമാരിക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.15ഓടെയാണ് സംഭവം. പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് വരുമ്പോഴാണ് കാട്ടുപോത്ത് ആക്രമിച്ചത്. പ്രേമകുമാരിക്ക് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയാണ്.ആമ്പുലൻസിന് വഴിയൊരുക്കി സഹായിക്കുക