ന്യൂഡല്‍ഹി :വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാന മന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. മോദിയുമായി താന്‍ ചര്‍ച്ച നടത്താമെന്ന് ഷരീഫ് വ്യക്തമാക്കി.
പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ വിഷയങ്ങളില്‍ മാത്രമേ ഇനി പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.