തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനത്താണ് സംഭവം. ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
50 വയസ്സോളം പ്രായമുള്ള സ്ത്രീയുടെതാണ് മൃതദേഹം. ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ ആള്‍താമസം ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ അറിയിച്ചിരിക്കുന്നത്.