പുതുപ്പാടി:പയോണ നജാത്തുല്‍ ഇസ്ലാം മദ്രസ പിടിഎയുടെ നേതൃത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വേനല്‍ മഴ എന്ന പേരില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.മൂന്ന് ദിവസങ്ങളിലായി നടത്തിയ ക്യാമ്പില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിവിധ സെഷനുകളിലായി വ്യത്യസ്ഥ വിഷയങ്ങളില്‍ അധ്യാപകര്‍ ക്ലാസ് എടുത്തു.
ഇസ്മാഈൽ സഖാഫി അൽ കാമിലി, ലത്തീഫ് സഖാഫി, അശ്റഫ് മുസ്ലിയാർ, ആസഫ് നൂറാനി,
അജ്മൽ ലത്തീഫി എന്നിവര്‍ ക്ലാസിന് നേതൃത്തം നല്‍കി.സമാപന സംഗമത്തില്‍ ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഉമ്മമാരെയും ഉള്‍പ്പെടുത്തി പ്രത്യേക ക്ലാസ് നടത്തിയത് വിദ്യാര്‍ത്ഥികള്‍ക്കും ഉമ്മമാര്‍ക്കും വേറിട്ട അനുഭവമായി.
സമാപന സംഗമം മഹല്ല് കമ്മറ്റി പ്രധിനിതി മുഹമ്മദലി കുന്നത്ത് ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് മൊയ്തുഹാജി അധ്യക്ഷത വഹിച്ചു.മഹല്ല് സെക്രട്ടറി പിസി ജലീല്‍,ഉമര്‍ ഹാജി,പിടിഎ പ്രസിഡന്റ് നിസാര്‍ കെഎം,സലീം വിപി,ഫെെസല്‍ ചാലക്കര,ബഷീര്‍ മൊസ്താഫ് എന്നിവര്‍ പ്രസംഗിച്ചു.