നടുവണ്ണൂർ: കാവുന്തറ സ്വദേശിയായ എഴുപത്തിയഞ്ചുകാരനെ ഇന്നലെ രാവിലെ മുതൽ കാണാതായതായി പരാതി. മണ്ണാകണ്ടി ഇമ്പിച്ചി മൊയ്തിയെയാണ് കാണാതായത്. രാവിലെ കോഴിക്കോട്ടേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ്. രാത്രിയായിട്ടും വരാതായതോടെ ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലോ 9946052737/9605321985 നമ്പറുകളിലോ വിവരം അറിയിക്കുക./