മാനന്തവാടി:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പിനും,അഴിമതിക്കും,സ്വജനപക്ഷ നിലപാടിനുമേതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുകയാണന്നു മുസ്ലിം ലീഗ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
നിരവതി വാഗ്ദാനങ്ങൾ നിരത്തിയാണ് ഇടത് പക്ഷ മുന്നണി അധികാരത്തിൽ വന്നതെന്നും,അതെല്ലാം പൊള്ളെയായിരിക്കുകയാണെന്നും,ഇതിനെതിരെ ഈ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് ഗ്രാമ പഞ്ചായത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇതിന്റ പ്രചരണാർത്ഥം നാളേ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ഒരു ദിവസത്തെ വാഹന പ്രചാരണ ജാഥ കണ്ടത്തുവയലിൽ നിന്നും ആരംഭിച്ചു തരുവണയിൽ സമാപിക്കും.വാർത്താ സമ്മേളനത്തിൽ പഞ്ചായത് ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്തു ഭാരവാഹികളായ കൊടുവേരിഅമ്മദ്,കെ.കെ.സി.റഫീഖ്,സി.സി.അബ്ദുള്ള,അലുവ മമ്മൂട്ടി,മാഡംബള്ളി ശറഫു തുടങ്ങിയവർ സംബന്ധിച്ചു.