കൈതപ്പൊയിൽ: LSS,USS -2025 പരീക്ഷയിൽ നേട്ടക്കൊയ്ത്തിന്റെ തിളക്കത്തിൽ കൈതപ്പൊയിൽ ജി എം യു പി സ്കൂൾ. പ്രദേശത്തെ മറ്റ് സ്കൂളുകളെ പിന്നിലാക്കി 8 USS, 2 LSS എന്നിവ നേടിയെടുത്ത് വിദ്യാർഥികൾ ഉന്നത വിജയം കാഴ്ചവച്ചു. മികവാർന്ന അക്കാദമിക പ്രവർത്തനങ്ങളും കൃത്യമായ കോച്ചിംഗ് ക്ലാസുകളും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൂർണമായ സഹകരണവും ആണ് ഇത്തരമൊരു വിജയത്തിലേക്ക് നയിച്ചത് എന്നും സ്കൂളിൻറെ മുൻപോട്ടുള്ള പ്രയാണത്തിൽ ഈ നേട്ടം ഒരു പൊൻതൂവലാണ് എന്നും പ്രധാന അധ്യാപിക ശ്രീമതി റോസമ്മ ചെറിയാൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ സി അഷ്റഫ് എന്നിവർ അഭിപ്രായപ്പെട്ടു.