നടുവണ്ണൂർ: ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നടുവണ്ണൂർ തെരുവത്ത്കടവ് സ്വദേശി വില്ലൂന്നി മലയിൽ താമസിക്കും എൻ.എം സുരേന്ദ്രൻ (50) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശോഭ. മക്കൾ: സനൽ, ശ്രുതി. അച്ഛൻ: പരേതനായ വെയിലാണ്ടി. അമ്മ: പരേതയായ പുവായി.
ഇന്ന് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. നടുവണ്ണൂർ കരുമ്പാപ്പൊയിൽ രാമൻ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബി.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ സെൻ്റർ ബോൾട്ട് തകർന്ന് പിറകുവശം റോഡിലെ പാലത്തിൽ ശക്തിയായി ഇടിച്ചാണ് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.