കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
May 28, 2025, 6:41 a.m.
പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ കൊടക്കാട് കുണ്ടൂർകുന്ന് കൊടുന്നോട് സ്വദേശി സനീഷ് ആണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.