കോഴിക്കോട് :കോഫി ഹൗസിൽനിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന യുവാവിനെ ആക്രമിച്ചകേസിൽ മൂന്നുപേർ അറസ്റ്റിൽ. മുഖദാർ സ്വദേശികളായ കളരിവീട്ടിൽ മുഹമ്മദ് അജ്‌മൽ (22) മറക്കുംകടവ് വീട്ടിൽ മുഹമ്മദ് അഫ്സൽ (22) ഇരുവരുടെയും സുഹൃത്തായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.
മേയ് 15-ന് രാത്രി ഇന്ത്യൻ കോഫി ഹൗസിൽനിന്ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി അടിച്ചുപരിക്കേൽപ്പിച്ച് ബാങ്ക് അക്കൗണ്ടിന്റെ പാസ്വേഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും മൊബൈൽഫോൺ പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു.അക്കൗണ്ടിലുണ്ടായിരുന്ന 19,000 രൂപ മൊബൈൽഫോണിൽനിന്ന് ട്രാൻസ്ഫർ ചെയ്തെടുക്കുകയുംചെ യ്‌തു. പ്രായപൂർത്തിയാവാത്ത കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി. പിന്നീട് പിതാവിന്റെ കൂടെ പറഞ്ഞയക്കുകയും മറ്റുരണ്ടുപേരെ കോടതിയിൽ ഹാജരാക്കുകയുംചെയ്തു.
കസബ ഇൻസ്പെക്‌ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്ഐ സനീഷ്, എഎസ്ഐ സജേഷ്‌കുമാർ, എസ്സിപിഒമാരായ രഞ്ജിത്ത്, വിപിൻ ചന്ദ്രൻ, സുമിത് ചാൾസ്, സിപിഒ വിപിൻരാജ് എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്