കോഴിക്കോട്:കോഴിക്കോട് വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. ഇതോടെ ഇവിടം വഴിയുള്ള വാഹനഗതാഗതം സ്തംഭിച്ചു. കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. വടകര ലിങ്ക് റോഡിന് സമീപത്തായി കോഴിക്കോട്ടേക്ക് പോകുന്ന ഭാഗത്താണ് ഗർത്തം. കരാർ കമ്പനി അധികൃതർ കുഴി അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.