2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. '35 ചിന്ന കഥ കാടു' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് മലയാളിയായ നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. നാഗ് അശ്വിൻ സംവിധാനത്തിലെത്തിയ ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാന് തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ആശംസകൾ അറിയിക്കുന്നത്. മൂന്നാമത്തെ മികച്ച ചിത്രമായി ലക്കി ഭാസ്കറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടനുള്ള പുരസ്കാരം. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം 'കൽക്കി 2898 എഡി' എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.