മടവുർ: ഗ്രാമ പഞ്ചായത്തിലെ കൂട്ടുമ്പുറത്ത് താഴം മൂന്നാം പുഴ തോട്ടിൽ കോഴി വേയ്സ്റ്റ് തള്ളിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ പുഴ സംരക്ഷണസമിതി സെക്രട്ടറി:മജീദ് പൂളക്കാടി ആവിശ്യപ്പെട്ടത് പ്രകാരം മടവൂർ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റും 7ആം വാർഡ് മെമ്പറുമായ ശ്രീ:സന്തോഷ് മാസ്റ്റർ.
ശ്രീമതി ഫാത്തിമ മുഹമ്മദ് വൈസ് പ്രസിഡണ്ട്.
:സ്വേഷ്മ സുജിത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.
ഷൈനി തായാട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ഷക്കീല ബഷീർ. ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ. എന്നിവരും നാട്ടുകാരും ചേർന്നുകൊണ്ട് കോഴി വേസ്റ്റ് കൊണ്ട് തള്ളിയ ഭാഗങ്ങൾ സന്ദർശിക്കുകയും ഈ സാമൂഹിക വിരുദ്ധർക്കെതിരെ മടവൂർ ഗ്രാമപഞ്ചായത്ത് ശക്തമായ നടപടി കൈക്കൊള്ളും എന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി .
തുടർന്ന് മടവൂർ ഗ്രാമപഞ്ചായത്തിലെ ഓരോ കോഴിക്കടകളിലും . അറവ് കടകളിലും. മത്സ്യ കടകളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നോട്ടീസ് നൽകമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: സന്തോഷ് മാസ്റ്റർ ഉറപ്പുനൽകി.
കുന്ദമംഗലം പേലീസിൽ വിവരം അറീച്ചതിനെ തുടർന്ന് 16ആം വാർഡ് മെമ്പർ സി. പി.അസീസ്
വാർഡ് മെമ്പർമാരായ പുറ്റാൾ മുഹമ്മദ്, വാസു ദേവൻ, , ഫെബിന അബ്ദുൽ അസീസ് എന്നിവരും ചേർന്ന് പോലീസിന്ന് സംഭവം വിവരിച്ചു കൊടുക്കുകയും ഈ ജനദ്രോഹ നടപടിക്കെതിരെ കേസെടുക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
പോലീസിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടി ഉണ്ടാവുമെന്ന് മെമ്പർമാർക്ക് ഉറപ്പ് നൽകി.