കോഴിക്കോട്: കുറ്റ്യാടിയിൽ യുവാവിനെയും ഭാര്യയെയും ബന്ധപ്പെടുത്തി ഗുരുതര ആരോപണം. സെക്സ് ലഹരിക്കെണി ഒരുക്കി യുവാവും ഭാര്യയും പെൺകുട്ടികളെയും പ്രായ പൂർത്തിയാകാത്ത കുട്ടികളെയും വലയിലാക്കുന്നതായുള്ള ആരോപണത്തിൽ കുറ്റ്യാടിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ കുറ്റ്യാടിയിലെ ഒരു ഷോപ്പിൽ ജോലി ചെയ്യുന്ന യുവാവ് ഒളിവിൽ പോയി.
സ്കൂൾ വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടി മൊഴിയായി പൊലീസിന് നൽകിയത്. ഇതിൻ്റെ അഭിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണമാണ് പൊലീസ് ആരംഭിച്ചത്.
ഇതിനിടെ യുവാവിനും യുവതിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്