നാദാപുരം:വേളത്ത് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . വേളം ഗ്രാമ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നാദാപുരം എക്സൈസ് നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിലായത്.
നാദാപുരം എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ കെ.കെ. ജയനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ കക്കട്ട്-തീക്കുനി റോഡിലെ ചന്തംമുക്ക് ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് പശ്ചിമ ബംഗാളിലെ 24 സൗത്ത് പാർഗാന ജില്ലയിലെ സന്തോഷപുർ സ്വദേശി എസ്.കെ. മയ്നുദ്ദീൻ (31) പിടിയിലായി