വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി.

May 31, 2025, 8:08 p.m.

തിരുവനന്തപുരം :വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. ഒൻപത് മത്സ്യത്തൊഴിലാളികളിൽ എട്ട് പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്‌നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവർ പോയ ബോട്ട് ശക്തമായ തിരയിൽ തകർന്നിരുന്നു.

മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തിൽ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് ഒൻപത് പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു.എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി. രാത്രി വൈകിയും കോസ്റ്റ്ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്ന. തുടർന്നാണ് ഇപ്പോൾ ആശ്വാസ വാർത്തയെത്തിയിരിക്കുന്നത്. അതേ സമയം, ഇന്നലെ അപകടത്തിൽപ്പെട്ട അനു എന്ന വള്ളത്തിലെ സ്റ്റെലസ്സ് എന്നയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഈ വള്ളത്തിലെ മറ്റൊരു മത്സ്യതൊഴിലാളി തഥേയൂസിന്റെ മൃതദേഹം ഇന്നലെ പൂവാറാർ തീരത്ത് നിന്ന് കിട്ടിയിരുന്നു. വിഴിഞ്ഞം സ്വദേശിയാണ് സ്റ്റെലസ്സ്. സഹായമാത, ഫാത്തിമമാത എന്നീ ബോട്ടുകളിലെ തൊഴിലാളികളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.


MORE LATEST NEWSES
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കെെതപ്പൊയിലില്‍ വാഹനാപകടം,പൂനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
  • നാവികസേന ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
  • സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ
  • വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • പിതാവും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു;പിതാവ് മരിച്ചു
  • മലയാളി ടാക്‌സി ഡ്രൈവർ വെടിയേറ്റ് മരിച്ചു
  • പതിനെട്ട് വയസ്സുകാരിയെ കാണാതായെന്ന് പരാതി
  • കേരളത്തിൽ വീണ്ടും കൊവിഡ് മരണം
  • കുവൈത്തിലെ താമസ കെട്ടിടത്തിൽ തീപിടുത്തം; അഞ്ച് മരണം
  • വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ.
  • കനാലിൽ വീണ് മരിച്ച മുഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
  • മുക്കത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ
  • കനത്ത മഴ; മത്സ്യബന്ധനത്തിന് വിലക്ക്
  • മരണ വാര്‍ത്ത
  • നിലമ്പൂരിൽ പി വി അൻവർ മത്സരിക്കും, നാമനിർദ്ദേശപത്രിക നാളെ
  • ആലുവയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛന്‍ അറസ്റ്റില്‍
  • നിലമ്പൂരിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി
  • പുഴയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സൈതലവിയുടേതാണ്
  • സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴ് മരണം; ഒരാളെ കാണാതായി
  • കോൺഗ്രസ് - ബിജെപി ആക്രമണം;വടകരയിൽ സിപിഐഎം പ്രവർത്തകർക്ക് കുത്തേറ്റു
  • ഇരുവഞ്ഞിപ്പുഴയിലേക്ക് കോഴിയറവുമാലിന്യം തള്ളി
  • യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
  • കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
  • മീന്‍ പിടിക്കുന്നതിനിടയില്‍ കനാലില്‍ വീണ് യുവാവ് മരിച്ചു.
  • ഓട്ടോ കുഴിയില്‍ വീണ് ഡ്രൈവര്‍ മരിച്ചു.
  • കാലവർഷക്കെടുതി; മെയ് മാസത്തെ റേഷൻ വിതരണം ജൂൺ നാല് വരെ നീട്ടി
  • വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു;
  • നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ദിൽഷാനയുടെ ജീവനെടുത്ത അപകടം കണ്ട അയൽവാസിക്ക് ഹൃദയാഘാതം,
  • അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം-കോൺഗ്രസ്
  • താമരശ്ശേരിയിൽ ദേശീയപാതയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
  • കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് RSS പ്രവർത്തകർക്ക് ജീവപര്യന്തം
  • ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി
  • കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.
  • ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനെ തിരിച്ചറിഞ്ഞു.
  • പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ
  • താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍
  • കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
  • ഇതര സംസ്ഥാന തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.
  • ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
  • കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
  • വാഹനാപകടം യുവതി മരിച്ചു
  • ജൂൺ രണ്ടുമുതൽ മഫ്ടി പട്രോളിങ്ങും ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്താനൊരുങ്ങി എക്സൈസ് വകുപ്പ്.
  • മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ
  • കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു
  • കുറ്റ്യാടിയിൽ സെക്സ് ലഹരിക്കെണി; യുവാവും ഭാര്യയും പെൺകുട്ടികളെ വലയിലാക്കുന്നുവോ? അന്വേഷണം തുടങ്ങി
  • ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
  • പോത്ത് കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ വില്‍പന ; വാഹന പരിശോധനയിൽ മദ്ധ്യവയസ്കൻ പിടിയില്‍