കുറ്റിപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ആലുക്കൽ വീട്ടിൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.അയൽവാസിയും സുഹൃത്തുമായ അഷ്റഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻ സീറ്റിലായിരുന്നു മൃതദേഹം. ഉടൻ തന്നെ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.