മലപ്പുറം: കരുവാരകുണ്ടില്‍ പുല്‍വെട്ട വട്ടമലയില്‍ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ചു. എടത്തനാട്ടുകര ആഞ്ഞിലങ്ങാടി മഠത്തൊടി മുഹമ്മദിന്റെ മകൻ അബ്ദുല്‍ ബഷീർ (50) ആണ് മരിച്ചത്. ബഷീറിന്റെ മകള്‍ റിയക്ക് (15) ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ചക്ക് വട്ടമല കരിങ്കന്തോണിക്ക് സമീപമാണ് അപകടം സംഭവിച്ചത്.
ബാപ്പയും മകളും കൂടി സ്കൂട്ടറിൽ മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വട്ടമലയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു
ബാപ്പയും മകളും കൂടി സ്കൂട്ടറിൽ മലയോര പാതയായ വട്ടമല വഴി കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു. വട്ടമലയില്‍ നിന്ന് കരുവാരകുണ്ട് ഭാഗത്തെ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികത്ത് താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നു.