കൊടുവള്ളി: കിഴക്കോത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു, പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മലപ്പുറം വേങ്ങര പുള്ളാട്ട് ഷഫീഖിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നു പുലർച്ചെ വയനാട്ടിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 5 ആയി.