പ്രവേശനോത്സവ ഉദ്ഘാടനം നടത്തി

June 3, 2025, 6:19 a.m.

കട്ടിപ്പാറ: പുതിയ അധ്യയന വർഷത്തിൽ പുതുതാരകങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ . കട്ടിപ്പാറ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ വച്ചു പ്രൗഡഗംഭീരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.പുതു വർഷത്തിൽ വർണ ശഭളമായി അലങ്കരിക്കപ്പെട്ട വിദ്യാലയത്തിൽ കുഞ്ഞു മുഖങ്ങളിൽ നിറപുഞ്ചിരിയും തലയിൽ വർണ്ണത്തൊപ്പിയും കൈയ്യിൽ സമ്മാനങ്ങളുമായി എഴുപതിൽ പരം പുതുതാരകങ്ങളെ ഒന്നാം തരത്തിലേക്കും വിവിധ ക്ലാസുകളിലേക്കുമായി ആഘോഷകരമായി വരവേറ്റ് നസ്രത്ത് കുടുംബം. വിപുലമായ രീതിയിൽ നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് തല പ്രവേശനോത്സവവും സ്കൂൾ തല പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രേംജി ജയിംസ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങോശ്ശേരി ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു. സ്കൂൾ പിടിഎ പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ ഷാഹിം ഹാജി അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് പൂലോട്, കൊടുവള്ളി സി ആർ സി കോഡിനേറ്റർ ശ്രീമതി റാലിസ, അധ്യാപക പ്രതിനിധി ശ്രീമതി ബിന്ദു കെ.എസ് എന്നിവർ ആശംസകൾ നേർന്ന സംസാരിച്ചു.

അക്കാദമിക മികവിൽ ഏറെ മുന്നിൽ നിൽക്കുന്ന നസ്രത്ത് എൽപി സ്കൂളിൻ്റെ അഭിമാന താരങ്ങളായ പത്ത് LSS വിജയികളെ ചടങ്ങിൽ ആദരിക്കുകയുണ്ടായി. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ LSS വിജയികളെ വാർത്തെടുത്ത നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കൽ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാണെന്ന് ശ്രീ പ്രേംജി ജയിംസ് പറയുകയുണ്ടായി. സ്കൂൾ സ്റ്റാഫ് സെക്രട്ടറിശ്രീ അരുൺ കെ. ജെ ചടങ്ങിൽ നന്ദി അർപ്പിച്ചു. അധ്യാപകരായസോണിയ ഫിലിപ്പ്, അരുൺ ജോർജ്, സോണിയ C, ആഷ്ന റോസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാലയത്തിലെ പിടി എക്സിക്യൂട്ടീവ് അംഗങ്ങളും മാതാപിതാക്കളും പ്രവേശനോത്സവ ദിനത്തിൽ വിദ്യാലയത്തിലെ നിറസാന്നിധ്യങ്ങൾ ആയിരുന്നു.


MORE LATEST NEWSES
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • വായനയുടെ വഴിയോരത്ത് സർഗവസന്തം തീർത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും.
  • പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
  • ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
  • മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
  • പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ
  • അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍
  • ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം
  • എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
  • ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു
  • കുഴഞ്ഞ് വീണ് ചുമട്ടു തൊഴിലാളി മരിച്ചു.
  • തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതരപരിക്ക്
  • കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.
  • ഒൻപത് ജില്ലകളിൽ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
  • വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
  • ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ആറ് യുദ്ധവിമാനങ്ങള്‍
  • മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,
  • കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി
  • മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
  • പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.
  • കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച് അപകടം.
  • വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടമായി മർദ്ധിച്ചതായി പരാതി
  • പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം
  • ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
  • ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ
  • അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിൽ കുടുക്കിയ സംഭവത്തിൽ ഒരാൾക്കൂടി പിടിയിൽ.
  • യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
  • തിരയിൽപ്പെട്ട് കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
  • *പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂൽ സ്‌ഥാനാർത്ഥിയായി മത്സരിക്കാനാവില്ല
  • ഹജ്ജ് കർമങ്ങൾക്കായി ഹാജിമാർ ഇന്ന് മിനായിലേക്ക് പുറപ്പെടും.
  • പുറമേരിയിൽ വൻ കവർച്ച. പതിനെട്ട് പവൻ സ്വർണ്ണഭാരണം മോഷണം പോയി .
  • കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു.
  • സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു.
  • മരണ വാർത്ത
  • പി എസ് സി നിയമന ശുപാർശ ഇനി ഓൺലൈനിലൂടെ
  • ശബരിമലനട നാളെ തുറക്കും
  • ഹജ്ജിന് നാളെ തുടക്കം
  • ഒഴുക്കിൽപ്പെട്ട് കാണാതായ പന്ത്രണ്ട്കാരനായ് തിരച്ചിൽ തുടരും
  • ഹൃദയാഘാതം ;കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
  • മഞ്ചേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരണപ്പെട്ടു
  • കൊച്ചിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
  • അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി
  • ഒന്നരയാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്.
  • പ്രവേശനോത്സവം സംഘടിപ്പിച്ചു.