മലപ്പുറം: പൂങ്കുടി മാങ്കടവ് ഒഴുക്കിൽപ്പെട്ട് 12 വയസ്സുകാരൻ കാണാതായ സംഭവത്തിൽ തുടർച്ചയായ തിരച്ചിൽ ഇന്ന് വീണ്ടും സജീവമാകും. മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻസിഫ് (12) ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അൻസിഫ് പുഴയിൽ ഒഴുക്കിൽപ്പെടുന്നത്. പിന്നാലെ ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാല്‍ തിരച്ചില്‍ രാത്രി 11:30 വരെ നടന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
ഇന്ന് രാവിലെ മുതൽ തിരച്ചിൽ വീണ്ടും സജീവമാക്കുമെന്ന് അധികൃതർ അറിയിച്ചു.