മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കാൻ പി വി അൻവർ നൽകിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ എന്നതിൽ വ്യക്തത വരുത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
കേരളത്തിൽ തൃണമൂൽ കോൺഗ്രസ് രജിസ്റ്റേർഡ് പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നമാണ് ഇനി പരിഹരിക്കേണ്ടത്.
ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനാകില്ല. രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം