ചമൽ: കുട്ടികൾ വായിക്കണമെങ്കിൽ
അധ്യാപകരും രക്ഷിതാക്കളും നല്ല വായനക്കാരായിരിക്കണമെന്ന തിരിച്ചറിവിൽ
കുട്ടികൾക്കൊപ്പം പുസ്തകങ്ങൾ കയ്യിലേന്തി അധ്യാപകർ മാതൃകയായി.
ചമൽ ജി.എൽ.പി സ്കൂളിലാണ് വായനയുടെ പുതിയ ചുവടുകൾ പരീക്ഷിച്ചു തുടങ്ങിയത്.
ഗുണപാഠ കഥകളിലൂടെ മാത്രമേ കുട്ടികൾക്ക് നല്ലപാഠം നൽകാൻ കഴിയൂ. സ്കൂളിലെ വായനപ്രിയരായ വായനക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണത്തിന് തുടക്കമായത്. ഒരു വർഷം നീണ്ടുനിൽക്കുന്ന വായനയുടെ സർഗോത്സവമാണ്
ചമൽ പൊതുവിദ്യാലയത്തിൽ നടക്കുകയെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
വിദ്യാരംഗം സ്കൂൾ തല ചെയർമാൻ ആതിര.കെ, ലൈബ്രേറിയൻ ധന്യ. ഒ.പി, എസ്.ആർ.ജി കൺവീനർ ഷംല.പി. എച്ച്., അബ്ദുറഹിമാൻ ടി. കെ നേതൃത്വം നൽകി.