അരുണോദയം വായനശാലയിൽ പരിസ്ഥിതി ദിനാഘോഷം. പയമ്പ്ര, പുറ്റ് മണ്ണിൽ താഴത്തെ അരുണോദയം വായനശാലയിൽ പരിസ്ഥിതി ദിനത്തിൽ വായനശാല പരിസരത്ത് വൃക്ഷ തൈകളും, അലങ്കാര പൂച്ചെടികളും നട്ടു.
വാർഡ് മെമ്പർ ശശികല പുനപ്പോത്തിൽ വായനശാലക്ക് മുമ്പിൽ തേന്മാവ് നട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. സി. ഭാസ്കരൻ മാസ്റ്റർ, അജേഷ് കെ. പി. അനിഷ സുദേഷ് എന്നിവർ സംസാരിച്ചു.
മനോജ് കുമാർ കെ., പുരുഷോത്തമൻ മാണിയേടത്ത്, ലസിത, എന്നിവർ നേതൃത്വം നൽകി.