ജി എം എൽ പി സ്കൂൾ മലപുറത്തിൻറെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കുട്ടികൾക്ക് കാർഷിക പ്രവൃത്തികൾ നേരിട്ട് മനസ്സിലാക്കുന്നതിനായി പുതുപ്പാടി വിത്തുൽപ്പാദന കേന്ദ്രത്തിലേക്കുള്ള ഫീൽഡ് വിസിറ്റോടുകൂടിയാണ് പരിസ്ഥിതി ദിനാചരണത്തിന് തുടക്കമായത്.
സ്ഥാപന മേധാവി മനോജ് കൃഷി അറിവുകൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.ശേഷം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ഫലവൃക്ഷ തൈകൾ നട്ടു. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അഷ്റഫ് മാസ്റ്റർ,പുതുപാടി പഞ്ചായത്ത് പ്രസിഡൻറ് നജ്മുന്നിസ ഷരീഫ് ബ്ലോക്ക്ക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർമാർ ഗീത കെ ജി, ആയിഷ ബീവി, ശീജ ബിജു കൃഷി ഓഫീസർമാരായ ധന്യ, മനോജ്, പ്രധാന അധ്യാപിക ശ്രീമതി റെജി തോമസ്,പി ടി എ പ്രസിഡൻ്റ് ശ്രീ റഷീദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുത്ത ശ്രീ.ശങ്കരരേട്ടനെ സ്കൂളിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. .കുട്ടികളുടെ സംശയങ്ങൾക്ക് ശങ്കരേട്ടൻ മറുപടി നൽകി.സകൂളിൽ അടുക്കളത്തോട്ടം നിർമ്മിക്കാനുള്ള സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു. ശേഷം പുതുപാടി ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള ശീലവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.