പൂനൂർ: വിഷ കൂൺ കഴിച്ച് ആറു പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ , ഷബ്ന , സൈദ , ഫിറോസ് , ദിയ ഫെബിൻ , മുഹമ്മദ് റസാൻ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂൺ കഴിച്ചത്. ചർദ്ദിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു