താമരശ്ശേരി:ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ(എ.എം.എ.ഐ) താമരശ്ശേരി ഏരിയയുടെ നേതൃത്വത്തിൽ കേരള ആയൂർവേദിക് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒഷധതൈ വിതരണം നടത്തി.താമരശ്ശേരി-കാരാടി അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ.അഞ്ജന ശാന്തി അദ്ധ്യക്ഷം വഹിച്ചു. വാർഡ് മെംബർ മഞ്ജിത മുഖ്യാതിഥി ആയി.
ഔഷധതൈ വിതരണത്തിന് അജിത ടീച്ചർ, ഡോ.അതുല്യ അനീഷ്,ഡോ.വിപിൻദാസ്, ഡോ.ലുലു മുംതാസ്,ഡോ.അനുഷ വി.ആർ തുടങ്ങിയവർ നേതൃത്വം നൽകി.