പനമരം : അറക്കാൻ കൊണ്ടുവന്ന പോത്ത് വിരണ്ടോടിയതോടെ നാട്ടുകാർ സഹായത്തിനായി വനം വകുപ്പിനെ വിളിച്ചു. എന്നാൽ ആ വിളി നാട്ടുകാർക്കിട്ട് തന്നെ എട്ടിന്റെ പണിയായി മാറി. വിരണ്ടോടിയ പോത്തിനുനേരെ ഉതിർത്ത പെല്ലറ്റ് കൊണ്ടതാകട്ടെ നാട്ടുകാർക്കും.
വനംവകുപ്പ് ഉതിർത്ത എയർഗണ്ണിന്റെ പെല്ലറ്റ് ആണ് മാറിക്കൊണ്ടത്. വനംവകുപ്പിന്റെ വെടിയിൽ പോത്ത് പോത്തിന്റെ വഴിക്ക് പോയതോടെ നാട്ടുകാർക്ക് കിട്ടിയതാകട്ടെ പരുക്കും. പരുക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു