കോടഞ്ചേരി : തുഷാരഗിരിക്കടുത്ത് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ പ്രചാരണത്തിനായി ഒട്ടേറെ സാഹസിക, കായിക, വിനോദ മത്സരങ്ങൾ നടത്തുന്നു. ജൂലായ് 24 മുതൽ 27 വരെയാണ് ഫെസ്റ്റ്
മഴനടത്തം, നീന്തൽ മത്സരങ്ങൾ, മഡ് ഫുട്ബോൾ, ഫാം ടൂറിസം യാത്രകൾ, കൈറ്റ് ഫെസ്റ്റ്, കബഡി, ഷട്ടിൽ, വോളിബോൾ എന്നിവയ്ക്കുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഞായറാഴ്ച ചെറുവാടിയിൽ ‘വണ്ടിപ്പൂട്ട്’ മത്സരം നടത്തി. ജൂലായ് 20-നുമുൻപ് മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കും. ജൂലായ് 24-നാണ് ദേശീയ സെലക്ഷൻ ട്രയൽസ്.
ഇതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്ന കയാക്കർമാർക്ക് താമസസൗകര്യമൊരുക്കും. മത്സരങ്ങൾ സുരക്ഷിതമായി നടത്താൻ സിവിൽ ഡിഫൻസ് ഫോഴ്സിനും വൊളന്റിയർമാർക്കും പരിശീലനം നൽകും.