പുതുപ്പാടി:മണൽ വയൽ യൂണിറ്റ് SKSSF സഹചാരി സെൻ്റർ ബലിപെരുന്നാൾ ദിനത്തിൽ കിടപ്പുരോഗികളായ ആളുകൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു. മഹല്ല് പ്രസിഡൻ്റ് അബ്ദുറഹിമാൻ മാസ്റ്റർ, മഹല്ല് ഖത്വീബ് അലവിക്കുട്ടി ഫൈസി എന്നിവർ യൂണിറ്റ് പ്രസിഡൻ്റ് മുജീബിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.sys പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് , മഹല്ല് സെക്രട്ടറി ബഷീർ., സുഹൈൽ, റഷീദ്, സാദിഖ്, മുഹമ്മദ് മുസ്ല്യാർ, അലി ,ഷമീർ ,തമീം എന്നിവർ പങ്കെടുത്തു