വയനാട്:പൂതാടി പഞ്ചായത്തിലെ പാമ്പ്ര മരിയനാട് സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ പാർത്തീനിയം ചെടികളിൽനിന്നുള്ള അലർജി രോഗങ്ങൾ വ്യാപകമാകുന്നതായി പരാതി. ദേഹത്ത് ചൊറിച്ചിൽ, പാടുകൾ, തലവേദന, കണ്ണിന് വീക്കം തുടങ്ങിയവയാണ് ഉണ്ടാകുന്നത്.
തോട്ടത്തിൽ സ്ഥിരം തൊഴിലാളികളും അല്ലാത്തവരുമായി 20ഓളം പേരാണു ള്ളത്. എല്ലാവർക്കും ചെടിയിൽനിന്നുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. തൊഴിലാളികൾ തോട്ടം അധികൃതരെ വിവരമറിയിച്ചിട്ടും കാര്യമായ പരിഗണന ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം. ജോലി ചെയ്യുന്ന വർക്കാണ് കാര്യമായ ആരോഗ്യ പ്രശ്ന ങ്ങൾ ഉണ്ടാവുന്നത്. വിഷയത്തിൽ ചില പൊതു പ്രവർത്തകർ ഇടപെട്ടിട്ടുണ്ട്.
അതേസമയം, ആരോഗ്യ വകുപ്പ് വിഷയം അറിഞ്ഞ മട്ടില്ല.