കോഴിക്കോട് : ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണം വടകരയിൽ മരണം രണ്ടായി. ഇന്നലെ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ഇന്നലെ ഉച്ചക്ക് 11.30നാണ് അപകടം. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമമായത്. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത് .