തിരുവനന്തപുരം :പാറശാല പരശുവയ്ക്കലിൽ പിതാവിന്റെ കൈയിൽ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കൽ പനയറക്കൽ സ്വദേശികളായ രജിൻ - ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ‌് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് കാൽവഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയിൽ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്.കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകൾ നീണ്ട ചികിത്സയും നൽകിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.