കോതമംഗലം:പഴക്കുലയിൽ പതുങ്ങിയിരുന്ന പാമ്പ് കടിച്ച് പച്ചക്കറി വ്യാപാരിക്ക് ദാരുണാന്ത്യം. കോതമംഗലം ചെറുവട്ടൂർ കാവാട്ട് വീട്ടിൽ കൊച്ചുമുഹമ്മദാണ് (65) മരിച്ചത്. ചെറുവട്ടൂർ ഹൈക്കോർട്ട് കവലയിലുള്ള തന്റെ പച്ചക്കറി കടയ്ക്കുള്ളിലെ വാഴപ്പഴക്കുലയിൽ കയറിക്കൂടിയ പാമ്പാണ് വ്യാപാരിയെ കടിച്ചത്. പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദഹം. ചെറുവട്ടൂർ ഓലിൽമലയിൽ കുടുംബാംഗം നബീസയാണ് ഭാര്യ. മക്കൾ: മജീന, റെജീന, റസീന, റിയാസ് (ദുബായ്). മരുമക്കൾ: സലാം, ഖാദിർ, റസൽ, ഹസ്ന