ഈങ്ങാപ്പുഴ : വ്യാപാരി വ്യവസായി ഏകോപന സമിതി ഈങ്ങാപ്പുഴ യുണിറ്റ് വാർഷിക ജനറൽ ബോഡിയും, ഈങ്ങാപ്പുഴ ഫെസ്റ്റ് വൗച്ചർ കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിച്ചു.പാരിഷ്ഹാളിൽ വെച്ച് നടന്ന യോഗം യുണിറ്റ് പ്രസിഡന്റ് ബി. മൊയ്‌ദീൻ കുട്ടിയുടെ അധ്യക്ഷതയിൽ യുത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര ഉത്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഷിഹാബുദ്ധീൻ സ്വാഗതവും, റിപ്പോർട്ടും അവതരിപ്പിച്ചു
ട്രഷറര്‍ കെ സുലൈമാൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ:പ്രേമൻ മുഖ്യ പ്രഭാഷണവും,ജനറൽ സെക്രട്ടറി ജിൻസ് പെരിഞ്ചേരി വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീമതി: സരസ്വതി,നിയോജക മണ്ഡലം പ്രസിഡന്റ് സൽമ,സെക്രട്ടറി സരള രാജപ്പൻ,യുത്ത് വിംഗ് പ്രസിഡന്റ് ജംഷീദ് മിക്കി എന്നിവർ ആശംസകൾ അർപ്പിച്ചു.യുത്ത് വിങ്ങിന്റെ റിപ്പോർട്ട് ജനറൽ സെക്രട്ടറി സൻഫീർ ഹാപ്പിയും, വനിതാ വിംഗ് റിപ്പോർട്ട് സെക്രട്ടറി സൽമ മുഹമ്മതും അവതരിപ്പിച്ചു.
അങ്ങാടിയിലെ പ്രളയ ദുരിതവുമായി ബന്ധപ്പെട്ടുള്ള പ്രമേയം സെക്രട്ടറി മനാഫ് എംകെ അവതരിപ്പിച്ചു.
വനിതാ വിങ്ങിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് അർഹത നേടിയ സിംല അബ്ദുറഹ്മാൻ, സൽമ മുഹമ്മദ്, സരള രാജപ്പൻ എന്നിവരെ യുത്ത് വിംഗ് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.തുടർന്ന് ഫെസ്റ്റിന്റെ പർച്ചേഴ്‌സ്കൂപ്പൺ നറുക്കെടുപ്പ് നടന്നു പത്തു പേർക്കുള്ള ആദ്യ നറുക്കെടുപ്പ് സലീം രാമനാട്ടുകര നിർവ്വഹിച്ചു മറ്റുള്ളവ KVVES ന്റെ വിവിധ നേതാക്കളും നിർവ്വഹിച്ചു.
യോഗത്തിൽ യുണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് നന്ദി പറഞ്ഞു ഉച്ച ഭക്ഷണ ശേഷം യോഗം പിരിഞ്ഞു.