താമരശ്ശേരി :വായന ഇപ്പോഴും മരിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പി.എൻ പണിക്കരുടെ സ്മരണയിൽ താമരശ്ശേരി ജി.യു.പി. സ്കൂളിൽ വായന വാരാഘോഷത്തിന് ഗംഭീരമായ തുടക്കം. പ്രശസ്ത നാടക നടനും സാംസ്കാരിക നായകനുമായ മുഹമ്മദ് പേരാമ്പ്ര കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ജീവിത മൂല്യങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പ്രധാന അധ്യാപിക റോസമ്മ ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിക്കുകയും വിദ്യാരംഗം കോഡിനേറ്റർ ബിൻസി ടീച്ചർ നന്ദിയും പറഞ്ഞു.