പത്തനംതിട്ട: തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിങ് സെന്ററിൽ അഗ്‌നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിങ് സെൻന്ററിൽ ആണ് അഗ്‌നിബാധ ഉണ്ടായത്. തിരുവല്ലയിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും എത്തിയ മൂന്ന് അഗ്നിരക്ഷാസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയിരിക്കുന്നത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.