കോഴിക്കോട് : കോഴിക്കോട് വടകരയിലെ രണ്ട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ നാളെ സൂചന പണിമുടക്ക് നടത്തും. കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളിലാണ് നാളെ സ്വകാര്യ ബസാണ്പണിമുടക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരാഴ്‌ചയ്ക്കുള്ളിൽ പരിഹാരനടപടികളിലുണ്ടായില്ലെങ്കിൽ അടുത്തയാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികൾ അറിയിച്ചു.
ആനക്കുളം മുതൽ വടകര വരെയുള്ള ഭാഗങ്ങളിൽ റോഡ് വളരെ മോശമാണ്. കുണ്ടും കുഴിയുമുള്ള റോഡാണ് മിക്കയിടത്തും. ചില ഭാഗത്ത് റോഡേ ഇല്ലയെന്നുള്ള സ്ഥിതിയാണ്. പയ്യോളി ടൗൺ പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്.
പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും പയ്യോളിക്കപ്പുറം പോകാൻ കഴിയാതെ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.