കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തിയ മരുന്നുമായി മാലിദ്വീപ് സ്വദേശികൾ പിടിയിലായി.
കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ യൂണിറ്റാണ് ഇവരെ പിടികൂടിയത്. അഞ്ച് ലക്ഷം രൂപയോളം വിലയുള്ള മരുന്നുകളാണ് മാലിദ്വീപ് സ്വദേശികൾ കടത്താൻ ശ്രമിച്ചത്.
അഞ്ച് പെട്ടികളിലായാണ് ഇവർ മരുന്നു കടത്താൻ ശ്രമം നടത്തിയത്. മരുന്നു സൂക്ഷിക്കാനുള്ള ആവശ്യമായ രേഖകൾ കൈവശമില്ലാത്തതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. സംസ്ഥാനത്ത് നിന്നും മരുന്ന് എത്തിച്ച് മാലിദ്വീപിൽ വിൽപ്പന നടത്തുന്നതിന്റെ ഭാഗമായാണ് ഇവർ ഈ കടത്തൽ ശ്രമം നടത്തിയത് എന്നാണ് കസ്റ്റംസ് ഇന്റലിജൻസിൻ്റെ പ്രാഥമിക നിഗമനം.
നിരോധിത മരുന്നുകളും മയക്കുമരുന്നായി ഉപയോഗിക്കാൻ പറ്റിയ മരുന്നുകളും പിടികൂടിയ മരുന്നുകളുടെ കൂട്ടത്തിൽ ഉണ്ടോയെന്നും കസ്റ്റംസ് പരിശോധന നടത്തും.