വടകര:വടകര ലോകനാവ് ചിറയിൽസുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മുങ്ങി മരിച്ചത്.
വൈകിട്ട് 5 മണിക്കാണ് സംഭവം. വലിയചിറയ്ക്ക് കുറുകെ നീന്തിക്കിടക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.