തൃശ്ശൂരിൽ കമിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കർമ്മം ചെയ്യാൻ അസ്ഥി പെറുക്കി സൂക്ഷിച്ചെന്നും വിവരം. തൃശ്ശൂർ പുതുക്കാട് ആണ് സംഭവം. കൊലപാതകമാണോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
സംഭവത്തിൽ പുതുക്കാട്, വെള്ളികുളങ്ങര സ്വദേശികളായ 26 കാരനെയും 21 കാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥികൾ യുവാവ് പുതുക്കാട് പൊലീസിൽ ഏൽപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ഇവരുടെ കുഞ്ഞുങ്ങളെ തന്നെയാണോ കുഴിച്ചിട്ടത് എന്നതിലും കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. മൂന്ന് വർഷം മുൻപാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അധികം വൈകാതെ രണ്ടാമതൊരു കുഞ്ഞും ജനിച്ചു.