*
പുതുപ്പാടി: താമരശ്ശേരി ചുരത്തിൽ വെച്ച് വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വെസ്റ്റ് കൈതപ്പൊയിലിൽ വെച്ച് പിക്കപ്പ് വാൻ ഡ്രൈവറുടെ നേതൃത്വത്തിൽ ട്രാവല്ലർ യാത്രക്കാരെയും, ഡ്രൈവറേയും മർദ്ദിച്ചതായി പരാതി.
സംഭവത്തിൽ കണ്ടാൽ അറിയാവുന്ന എട്ട് പേർക്കെതിരെയും KL 76 A 9259 നമ്പർ പിക്കപ്പ് ഡ്രൈവർക്കെതിരെയും ചെറുകുളത്തൂർ സ്വദേശി രഞ്ജിതിന്റെ പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തത്.