കോഴിക്കോട്:കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിക്കപ്പ് വാൻ കെ.എസ്.ആർ.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
മൈസൂരിൽ നിന്നും വാഴക്കുലയുമായി വന്ന കർണാടക രജിസ്ട്രേഷൻ പിക്കപ്പ് വാൻ തൊട്ടിൽപ്പാലത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു.വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ആർക്കും പരിക്കില്ല. ബസ്സിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് നിയന്ത്രണം വിട്ട് ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.
മുൻസീറ്റിൽ ഉണ്ടായിരുന്നയാളെ ഡ്രൈവർ പെട്ടെന്ന് തന്റെ സൈഡിലേക്ക് പിടിച്ച് നീക്കിയതിനാലാണ് അയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.